കാസർകോട്: ക്ഷേത്രോത്സവത്തിന് നിവേദ്യമൊരുക്കാന്‍ ജനകീയ കൂട്ടായ്മയില്‍ നെല്‍കൃഷി. കാസര്‍ഗോഡ് കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാന വയലില്‍ നടന്ന കൊയ്യത്തുത്സവം നാടിന്‍റെ ഉത്സവമായി മാറി. നെല്‍കൃഷി വിളവെടുപ്പില്‍ ക്ഷേത്ര സ്ഥാനികര്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
നൂറുമേനി വിളവെടുത്ത് കൊയ്ത്തുൽസവം - നൂറുമേനി വിളവെടുത്ത്
ക്ഷേത്ര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ക്ഷേത്ര മാതൃസമിതിയും നാട്ടുകാരും ചേർന്ന് നെല്‍കൃഷി ആരംഭിച്ചത്
ദേവിക്ക് നിവേദ്യ സമര്‍പ്പണം, കളിയാട്ട ദിനങ്ങളിലെ കുറി തയ്യാറാക്കല്‍, അരി ത്രാവല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കായാണ് നെല്‍ കൃഷിയിറക്കിയത്. വിളവെടുപ്പിന്‍റെ ആദ്യദിനത്തില്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്കായി 120 പറ നെല്ല് മാറ്റിവെച്ചു. ഒരു വര്‍ഷക്കാലത്തെ നിവേദ്യത്തിന് ആവശ്യമായ നെല്ല് ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് പ്രദേശവാസികള്‍.
കൃഷിഭവനില്‍ നിന്നും ലഭിച്ച ശ്രേയ വിത്ത് ഉപയോഗിച്ചായിരുന്നു കൃഷി. ക്ഷേത്ര മാതൃസമിതിയും നാട്ടുകാരും ചേര്‍ന്ന് മൂന്നുമാസം മുന്‍പാണ് ക്ഷേത്ര ആവശ്യത്തിനായി നെല്‍കൃഷി ആരംഭിച്ചത്.