പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി - student missing in the river
കുളിച്ചു കൊണ്ടിരിക്കെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്നാണ് മിസ്അബിനെ കാണാതായത്.
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
കാസര്‍കോട്: കാസര്‍കോട് ചെമ്മനാട് പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായി. കൊമ്പനുക്കത്തെ റസാഖിന്‍റെ മകന്‍ മിസ്അബിനെയാണ് ചന്ദ്രഗിരി പുഴയില്‍ കാണാതായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചില്‍ ആരംഭിച്ചു. കൊമ്പനടുക്കം കടവില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം കുളിച്ചു കൊണ്ടിരിക്കെ മിസ്അബ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.