കാസർകോട്: കല്ലുമ്മക്കായ ശേഖരിക്കാന്‍ പിതാവിനൊപ്പം കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ബേക്കല്‍ ശക്തി നഗര്‍ സ്വദേശിയായ സുബൈർ - നസീറ ദമ്പതികളുടെ മകൻ ഷുഹൈബാണ് (17) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കല്ലുമ്മക്കായ ശേഖരിക്കാന്‍ കടലില്‍ ഇറങ്ങി വിദ്യാര്‍ഥി മുങ്ങി മരിച്ചു - ബേക്കല്‍ കടല്‍
ഇന്ന് രാവിലെയാണ് പിതാവിനും സഹേദരനുമൊപ്പം ഷുഹൈബ് കല്ലുമ്മക്കായ ശേഖരിക്കാന്‍ ബേക്കലിലെത്തിയത്.
കടലില്‍ മുങ്ങി മരിച്ച ഷുഹൈബ്(17)
പിതാവിനും സഹോദരനുമൊപ്പം കല്ലുമ്മക്കായ ശേഖരിക്കാനായി ബേക്കല്‍ കടലില്‍ ഇറങ്ങിയപ്പോഴാണ് അപകടം. പാറയ്ക്കിടയില്‍പ്പെട്ട് ഷുഹൈബ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി രക്ഷപ്പെടുത്തി ഷുഹൈബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളങ്കര കോസ്റ്റൽ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പള്ളിക്കര പാക്കം ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഷുഹൈബ്.