കാസർകോട്: വലതുകൈയില്‍ തോക്കെടുത്ത് സമീറിന്‍റെ മാസ് നടത്തം. പിന്നാലെ, മദ്രസയിലേക്കുള്ള 13നടുത്ത് കുട്ടികള്‍. ബേക്കൽ ഹദാദ് നഗറില്‍ തെരുവുനായ്‌ക്കളുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സംരക്ഷണമേറ്റെടുത്തുള്ള സമീറിന്‍റെ 'സ്റ്റൈലന്‍' നടത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പട്ടിയെ ഓടിക്കാന്‍ എയര്‍ ഗണ്ണുമായി കുട്ടികളോടൊപ്പം മാസ് നടത്തം; വൈറലായി സമീറും പിള്ളേരും - Stray dog menace sameer students walk with air gun
കാസർകോട് ബേക്കൽ ഹദാദ് നഗറിലുള്ള മദ്രസയിലെ കുട്ടികളുടെ സുരക്ഷയ്‌ക്കായാണ് എയര്‍ ഗണ്ണുമായി സമീര്‍ നടന്നത്. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുക്കുകയുണ്ടായി
നായ ഓടിക്കാൻ എത്തിയാൽ തോക്കെടുത്ത് വെടിവച്ച് കൊല്ലുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നത് കേള്‍ക്കാം. കൈയിലുണ്ടായിരുന്നത് എയര്‍ ഗണ്‍ ആയിരുന്നെന്നും പട്ടി കടിക്കാന്‍ വന്നാല്‍ വിരട്ടിയോടിക്കാനാണ് താന്‍ തോക്കുപിടിച്ചതെന്നും സമീര്‍ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 15) രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന ആറ് വയസുകാരനെ പട്ടി കടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് നായയെ അടിച്ചോടിച്ചു. പിന്നാലെ നായ ചത്തിരുന്നു. ഈ സംഭവത്തിനുശേഷം പ്രദേശവാസികള്‍ ജാഗ്രതയിലാണ്.