കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും സംഘാടക സമിതിയുടെ ഉപഹാരം. അറുപതാമത് കലോത്സവത്തിന്‍റെ സ്‌മരണ നിലനിര്‍ത്താന്‍ ഓര്‍മ്മ ട്രോഫി എന്ന പേരില്‍ 12,000 ട്രോഫികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കലോത്സവം നടക്കുന്ന കാഞ്ഞങ്ങാടിന്‍റെ സ്‌നേഹം ഓര്‍മ്മയില്‍ നിലനിര്‍ത്താനായാണ് ഈ ട്രോഫികള്‍. മത്സരത്തില്‍ മാറ്റുരക്കാനെത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും നാടിനെ അടയാളപ്പെടുത്തുന്ന ഓര്‍മ്മ ട്രോഫികളാണ് സംഘാടകര്‍ സമ്മാനിക്കുന്നത്. സമ്മാനം നേടുന്നതിലുപരി സംസ്ഥാന തല മത്സരത്തിന് അര്‍ഹത നേടിയതിനുള്ളതാണ് സംഘാടകരുടെ ഈ അംഗീകാരം.
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും ഉപഹാരം - 60-ാം മത് കലോത്സവം
കൗമാര കലാമേളക്കെത്തുന്ന അതിഥികളെ ഉള്ളം നിറയെ സ്‌നേഹവുമായി സ്വീകരിക്കാനായി കൈമെയ് മറന്നുള്ള പ്രവര്‍ത്തനത്തിലാണ് ആതിഥേയരായ കാസര്‍കോട്ടുകാര്‍. അറുപതാമത് കലോത്സവത്തിന്‍റെ സ്‌മരണ നിലനിര്‍ത്താന്‍ ഓര്‍മ്മ ട്രോഫി എന്ന പേരില്‍ 12,000 ട്രോഫികളാണ് അണിയറയില്‍ ഒരുങ്ങുന്നത്
![സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും ഉപഹാരം kalolsavam State School youthfestivel latest news organizing committee's tribute to all the contestants സംസ്ഥാന സ്‌കൂള്‍ കലോത്സവം 60-ാം മത് കലോത്സവം ഓര്‍മ്മ ട്രോഫി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5185961-thumbnail-3x2-1.jpg)
സംസ്ഥാന സ്‌കൂള്‍ കലോത്സവം
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും ഉപഹാരം
പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ കുട്ടികള്‍ക്കുള്ള ട്രോഫികളും കൈമാറും. വിവിധ വിഭാഗങ്ങളില്‍ വിജയികളാകുന്ന സ്‌കൂളുകള്‍ക്ക് ചരിത്രത്തിലാദ്യമായി സ്ഥിരം ട്രോഫിയും സമ്മാനിക്കും. കലോത്സവത്തിന് തിരശീല വീണാലും നാളുകള്‍ കഴിയുമ്പോഴും ഈ ട്രോഫികളിലൂടെ ഓരോ മത്സരാര്‍ഥിയും കാഞ്ഞങ്ങാട്ടെ മേള ഓര്‍ക്കുമെന്നത് ഉറപ്പാണ്.
Last Updated : Nov 26, 2019, 9:59 PM IST