കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും - state school kalotsav ends today
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ 90 ശതമാനം മത്സര ഇനങ്ങളും പൂർത്തിയാകുമ്പോൾ മുൻ വർഷങ്ങളില്‍ ജേതാക്കളായവര്‍ ഒപ്പത്തിനൊപ്പം ജില്ലകൾ
കോഴിക്കോട്: കലയുടെ രാപ്പകലുകൾക്ക് ഇന്ന് തിരശീല വീഴും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ 90 ശതമാനം മത്സര ഇനങ്ങളും പൂർത്തിയാകുമ്പോൾ മുൻ വർഷങ്ങളിലെ ചാമ്പ്യൻ ജില്ലകൾ ഒപ്പത്തിനൊപ്പമാണ്. ഇരു ജില്ലകളും സ്വർണകപ്പിനായുള്ള പോരാട്ടത്തിലാണ്. 223 മത്സര ഇനങ്ങൾ പൂർത്തികരിച്ചപ്പോൾ 896 പോയിന്‍റുമായി കോഴിക്കോട് ആണ് ഒന്നാമത് നിൽക്കുന്നത്. 895 പോയിന്‍റുമായി പാലക്കാട് രണ്ടാമതും 894 പോയിന്‍റുമായി കണ്ണൂർ ജില്ല മൂന്നാമതുമാണ്. ഇടയ്ക്ക് ഒരു വട്ടം പാലക്കാടും കണ്ണൂരും മുന്നിലെത്തിയെങ്കിലും മുന്നേറ്റം നിലനിർത്താനായില്ല. കലോത്സവത്തിന്‍റെ അവസാന ദിനമായ ഞായറാഴ്‌ച 14 ഇനങ്ങളിലാണ് മത്സരം നടക്കുക.