കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം 60 വർഷം പൂർത്തിയാക്കുമ്പോള്‍ കലോത്സവത്തിന്‍റെ ചരിത്രത്തിലേക്ക് മിഴി തുറന്ന് കലോത്സവ ബിനാലെ പവലിയൻ. 1957ലെ ആദ്യ കലോത്സവത്തിന്‍റെ മുഖ്യ വേദിയടക്കം പുനരാവിഷ്കരിച്ചാണ് ബിനാലെ ഒരുക്കിയത്. കലോത്സവ ടൂറിസം എന്ന ആശയത്തിൽ നിന്നുമാണ് ബിനാലെ പിറവിയെടുത്തത്. ആദ്യ കലോത്സവത്തിന്‍റെ മുഖ്യ വേദി അതേ മാതൃകയിൽ പുനരാവിഷ്കരിച്ചതാണ് പ്രധാന ആകർഷണം. ഓലകൊണ്ട് കെട്ടി മറച്ച വേദിയിൽ ആളുകൾക്ക് ഫോട്ടോ എടുക്കാനും പരിപാടി അവതരിപ്പിക്കാനും അവസരമുണ്ട്.
ചരിത്രം പുന;സൃഷ്ടിച്ച് സ്കൂൾ കലോത്സവ ബിനാലെ പവലിയൻ - കാസര്‍കോട്
1957ലെ ആദ്യ കലോത്സവത്തിന്‍റെ മുഖ്യ വേദിയടക്കം പുനരാവിഷ്കരിച്ചാണ് ബിനാലെ ഒരുക്കിയത്
കലോത്സവത്തിന്‍റെ ചരിത്രത്തിലേക്ക് മിഴി തുറന്ന് കലോത്സവ ബിനാലെ പവലിയൻ
ഗാന ഗന്ധർവൻ യേശുദാസ്, ജയചന്ദ്രന്‍, ബാലഭാസ്കര്‍ തുടങ്ങിയ പ്രതിഭകള്‍ അക്കാലത്ത് കലോത്സവത്തില്‍ മാറ്റുരച്ചതിന്‍റെ ചിത്രങ്ങള്‍ അടക്കം ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുൻകാല കലോത്സവങ്ങളിലെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇവിടെയുണ്ട്. കലോത്സവ സംഘാടക സമിതിയില്‍ പുതുതായി രൂപീകരിച്ച ദൃശ്യവിസ്മയ കമിറ്റിയാണ് ബേക്കൽ റിസോർട്ട് ഡവലപ്മെന്‍റുമായി ചേർന്ന് ബിനാലെ ഒരുക്കിയത്.
Last Updated : Dec 1, 2019, 6:38 PM IST