കാസർകോട്: മത്സരാര്‍ഥികളെയും കാണികളെയും ഒരുപോലെ ഹരം കൊള്ളിക്കുന്ന വടംവലി മത്സരം നാടിന്‍റെ ഉത്സവമായി മാറി. കാസർകോട് കുണ്ടംകുഴിയിൽ നടന്ന സംസ്ഥാന മിനി - ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. മിന്നുന്ന പ്രകടനത്തിലൂടെ കണ്ണൂരിന് ഇരട്ട കിരീടം സ്വന്തമായി.
കാണികളെ ആവേഷം കൊള്ളിച്ച് വടംവലി;കണ്ണൂരിന് ഇരട്ട കീരീടം, മിക്‌സഡ് വിഭാഗത്തില്‍ ചാമ്പ്യന്മാരായി കാസര്‍കോട് മിക്‌സഡ് വിഭാഗത്തില്‍ കാസര്‍കോട് ചാമ്പ്യന്മാരായി. വടംവലി മലയാളിയെ സംബന്ധിച്ച് ഒരു മത്സരം മാത്രമല്ല, വികാരം കൂടിയാണെന്ന് തെളിയിക്കുന്നതായിരുന്നു മത്സരങ്ങളും ജനപങ്കാളിത്തവും. മൂന്ന് വിഭാഗത്തിലായി നടന്ന മത്സരത്തില്‍ രണ്ടെണ്ണത്തിലും കണ്ണൂര്‍ ജില്ല കിരീടം നേടി.
ആണ്‍ - പെണ്‍ വിഭാഗങ്ങളിലെ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനവും, മിക്‌സഡ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവുമാണ് കണ്ണൂര്‍ കരസ്ഥമാക്കിയത്. അണ്ടര്‍ 13 ഗേള്‍സ് 340 കിലോ വിഭാഗത്തില്‍ ആതിഥേയരായ കാസര്‍കോട് ജേതാക്കളായി. തൃശൂര്‍ ജില്ല രണ്ടാം സ്ഥാനം നേടി.
ആണ്‍ - പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട്, പാലക്കാട് ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരം കാണാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളാണ് ശക്തമായ മത്സരം കാഴ്‌ചവച്ചത്. സമാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിജി മാത്യു ഉദ്‌ഘാടനം ചെയ്‌തു.