കേരളം

kerala

ഷവര്‍മ കഴിച്ചുള്ള മരണം : അന്വേഷിക്കാന്‍ പ്രത്യേക സംഘം, വിദേശത്തുള്ള കൂൾബാർ ഉടമയെ പ്രതി ചേർക്കും

By

Published : May 2, 2022, 4:34 PM IST

Updated : May 2, 2022, 5:11 PM IST

കാസര്‍കോട് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിക്കുകയും നിരവധി പേർ ചികിത്സ തേടുകയും ചെയ്‌ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം

kasaragod food poisoning  teen dies after eating shawarma in kasaragod  special probe team on kasaragod food poisoning  teen dies of food poisoning  കാസര്‍കോട് ഭക്ഷ്യവിഷബാധ  ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ  ഭക്ഷ്യ വിഷബാധയേറ്റ പെണ്‍കുട്ടി മരിച്ചു  ഭക്ഷ്യവിഷബാധ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു  ഭക്ഷ്യവിഷബാധ കൂൾബാർ ഉടമ പ്രതി
ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് പ്രത്യേക സംഘം, വിദേശത്തുള്ള കൂൾബാർ ഉടമയെ പ്രതി ചേർക്കും

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചന്തേര സിഐയുടെ നേതൃത്വത്തിലാണ് സംഘം. സംഭവത്തിൽ വിദേശത്തുള്ള കൂൾബാർ ഉടമയെ പ്രതി ചേർക്കുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു.

നിലവിൽ അറസ്റ്റിലായ കൂൾബാർ ജീവനക്കാരായ രണ്ടുപേരെ കൂടാതെ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വിദേശത്തുള്ള കൂൾബാർ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെ പ്രതി ചേർക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. സംഭവത്തിൽ പൊലീസിന് പുറമെ റവന്യൂ, ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

ഒരു കുട്ടിയുടെ നില ഗുരുതരം: ഭക്ഷ്യ വിഷബാധയേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി 48 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം, തിങ്കളാഴ്‌ച പുലർച്ചെ കൂൾബാറിന് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

ചെറുവത്തൂരിലുള്ള ഐഡിയല്‍ കൂള്‍ബാറിന്‍റെ ദൃശ്യം

Also read: ചെറുവത്തൂർ ഭക്ഷ്യവിഷബാധ: ഒരു കുട്ടിയുടെ നില ഗുരുതരം, മൂന്നുപേർ ഐ.സി.യുവിൽ

ചെറുവത്തൂർ ഐഡിയല്‍ ഫുഡ് പോയിന്‍റില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയും കരിവെള്ളൂർ സ്വദേശിയുമായ ഇ.വി ദേവനന്ദ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദേവനന്ദ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചത്. പനി, വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

പിന്നീട് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദേവനന്ദ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. ഭക്ഷ്യ വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടി അടക്കം മൂന്ന് കുട്ടികൾ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്.

പ്രദേശത്ത് സുരക്ഷ ശക്തമാക്കി: നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ കൂള്‍ബാറിലെ രണ്ട് ജീവനക്കാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം ഉൾപ്പടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

ഇതിനിടെ, ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഷവർമ ഉണ്ടാക്കിയ കൂൾബാറിന് നേരെ തിങ്കളാഴ്‌ച പുലര്‍ച്ചെ ആക്രമണമുണ്ടായി. കടയ്ക്ക് മുന്‍പില്‍ നിർത്തിയിട്ട കാർ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സ്ഥാപനത്തിന് നേരെ ഉണ്ടായ കല്ലേറിൽ കടയുടെ ചില്ലുകള്‍ പൂർണമായി തകർന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Also read: ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; രണ്ട് ജീവനക്കാർ അറസ്‌റ്റിൽ

Last Updated : May 2, 2022, 5:11 PM IST

ABOUT THE AUTHOR

...view details