കൊലപാതകം രാഷ്ടീയ പ്രേരിതമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് മാത്രമേ പറയാൻ കഴിയൂവെന്നും എസ് പി എ.ശ്രീനിവാസ് വ്യക്തമാക്കി. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പ്രത്യേകം പരിശോധിക്കും.
പെരിയ ഇരട്ടക്കൊലപാതകം: രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കും
കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുണ്ടായ ഇരട്ടകൊലപാതകത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് എസ് പി എ.ശ്രീനിവാസ്
ഫയൽ ചിത്രം
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ചേര്‍ന്നു. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുവെന്ന് എസ് പി വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ നേരത്തേ ഭീഷണിപ്പെടുത്തിയ സംഭവം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എസ് പി എ.ശ്രീനിവാസ് പറഞ്ഞു.