കാസര്‍കോട്: ശബ്ദക്രമീകരണത്തിലെ പാളിച്ച സംസ്ഥാന സ്കൂൾ കലോത്സവ നാടക വേദിയിൽ കല്ലുകടിയായി. ആദ്യ നാടകം മുതൽ മൈക്കിന്‍റെ തകരാർ ചൂണ്ടിക്കാണിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ നാലാമത്തെ അവതരണത്തിന്‍റെ പകുതിയോടെ കർട്ടൻ വീണു. ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് നേരെയും കൈയേറ്റശ്രമമുണ്ടായി.
ശബ്ദക്രമീകരണം പാളിയതോടെ നാടകം പാതിവഴിയില്‍; പിന്നെ കയ്യേറ്റവും സംഘർഷവും - കലോത്സവം ലേറ്റസ്റ്റ്
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മത്സരം പുനരാരംഭിക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും അതിന് മുൻപ് അവതരിപ്പിച്ച സംഘങ്ങളിലെ ആളുകൾ പരാതിയുമായെത്തി. വിഷയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി.
സദസിന്‍റെ പിറകിലേക്ക് ശബ്ദമെത്താത്തതും ശബ്ദത്തിനുണ്ടാകുന്ന ഇടർച്ചയുമാണ് നാടകവേദിയെ മുഷിപ്പിച്ചത്. കുട്ടികളും നാടാകാസ്വാദകരും പ്രശ്നം ചൂണ്ടിക്കാണിച്ചെങ്കിലും പരിഹരിക്കപ്പെട്ടില്ല. മൂന്ന് അവതരണം കഴിഞ്ഞപ്പോഴാണ് ചില നാടകപ്രവർത്തകർ വേദിക്ക് മുന്നിലെത്തിയത്. ഇതോടെ നാലാമത്തെ അവതരണം തുടങ്ങി നാല് മിനിറ്റ് ആകുമ്പോഴേക്കും കർട്ടൻ വീണു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മത്സരം പുനരാരംഭിക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും അതിന് മുൻപ് അവതരിപ്പിച്ച സംഘങ്ങളിലെ ആളുകൾ പരാതിയുമായെത്തി. ഇവരെ പൊലീസും സംഘാടകരും തള്ളിമാറ്റിയതാണ് പ്രശ്‌നമായത്. സംഭവം പകർത്തുകയായിരുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ സംഘാടകരിൽ ചിലർ തിരിഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനിടെ ചാനൽ കാമറ തകർക്കാനും ശ്രമമുണ്ടായി.