കേരളം

kerala

ETV Bharat / state

Son Killed Mother In Kasargod: ഫോൺവിളി ചോദ്യം ചെയ്‌തതിൽ തർക്കം; മാനസിക വെല്ലുവിളി നേരിടുന്ന മകന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു - നീലേശ്വരം കൊലപാതകം മകൻ അമ്മയെ കൊന്നു

Mother Beaten To Death By Her Son: നീലേശ്വരം കണിച്ചറയിൽ മകന്‍റെ അടിയേറ്റ മാതാവ് ചികിത്സയിലിരിക്കെ മരിച്ചു. മകനെ പൊലീസ് അറസ്റ്റ് ചെയ്‌ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

neeleswaram murder  Son Killed Mother In Kasargod  Mother Beaten To Death By Her Son  kasargod Son Killed Mother  മകന്‍റെ അടിയേറ്റ് ചികിത്സയിലിരുന്ന മാതാവ് മരിച്ചു  മകന്‍റെ അടിയേറ്റ് മാതാവ് മരിച്ചു  അമ്മയെ മകൻ കൊന്നു  നീലേശ്വരം കൊലപാതകം  നീലേശ്വരം കൊലപാതകം മകൻ അമ്മയെ കൊന്നു  kasargod murder
Son Killed Mother In Kasargod

By ETV Bharat Kerala Team

Published : Oct 14, 2023, 10:08 AM IST

Updated : Oct 14, 2023, 2:20 PM IST

കാസർകോട് : മകന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. നീലേശ്വരം കണിച്ചറ സ്വദേശി രുഗ്മിണിയാണ് (63) മരിച്ചത്. മകൻ സുജിത്തിനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തു (Son Killed Mother In Kasargod).

അമിതമായ ഫോൺവിളി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് അമ്മയെ മർദിച്ചതെന്ന് സുജിത്ത് പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്‌ച പുലർച്ചെയാണ് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടത്. സുജിത്തിന്‍റെ മർദനത്തിൽ രുഗ്മിണിയുടെ തലയ്‌ക്ക് മാരകമായി പരിക്കേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ രുഗ്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. (Mother Beaten To Death By Her Son) മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലി മാതാവുമായി സുജിത്ത് നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു.

സുജിത്തിനെ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വെല്ലുവിളി നേരിടുന്നതായി ഡോക്‌ടർ റിപ്പോർട്ട് ചെയ്‌തു. തുടർന്ന്, കോടതിയുടെ നിർദേശപ്രകാരം സുജിത്തിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ആലുവയിൽ 48കാരനെ സഹോദരൻ കൊലപ്പെടുത്തി: എറണാകുളത്ത് ആലുവയിൽ സഹോദരൻ 48കാരൻ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു (Man Kills Brother In Aluva). ആലുവ എടയപ്പുറം സ്വദേശി പോൾസൺ ആണ് കൊല്ലപ്പെട്ടത്. അനുജനായ തോമസ്, എയർഗൺ ഉപയോഗിച്ച് പോൾസണെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു (Aluva Murder).

സെപ്റ്റംബർ 28ന് വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു, തുടർന്ന് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന തോമസിന്‍റെ ബൈക്ക് പോൾസൺ അടിച്ച് തകർത്തുവെന്ന് തോമസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു (Man shoots brother over bike parking dispute).

ഇവർ രണ്ട് പേർക്ക് പുറമെ പ്രയമായ അച്ഛൻ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. നാളുകളായി വൃദ്ധസദനത്തിൽ കഴിഞ്ഞിരുന്ന ഇയാൾ കുറച്ച് നാൾ മുമ്പ് വീട്ടിൽ എത്തിയിരുന്നു. ഒരു വീടിനെ രണ്ടായി തിരിച്ചായിരുന്നു ഇരുസഹോദരങ്ങളും ഇവിടെ കഴിഞ്ഞിരുന്നത്. ഇവർക്ക് അയൽവാസികളുമായി യാതൊരു ബന്ധമുണ്ടായിരുന്നില്ല.

കൊലപാതക വിവരം അയൽവാസികൾ അറിഞ്ഞിരുന്നില്ല. കൃത്യം നടത്തിയ ശേഷം പ്രതി തോമസ് തന്നെ പൊലീസിൽ വിവരം വിളിച്ചറിയിച്ചു. ഹൈക്കോടതി ജീവനക്കാരനാണ് കേസിലെ പ്രതി.

Also read:Man Kills Brother In Aluva: തർക്കം മൂത്ത് എയർഗൺ കൊണ്ട് സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി, സംഭവം ആലുവയില്‍

മഞ്ചേശ്വരത്ത് യുവാവിനെ സഹോദരന്‍ കൊലപ്പെടുത്തി: കാസർകോട് മഞ്ചേശ്വരത്ത് യുവാവിനെ സഹോദരന്‍ ഉള്‍പ്പടെ മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണിലായിരുന്നു കൊലപാതകം. മഞ്ചേശ്വരം കളായിയിലെ പ്രഭാകര നൊണ്ട (40) എന്നയാളാണ് മരിച്ചത്. കേസില്‍ സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്‌മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവർ പിടിയിലായി. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Also read:സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു; സഹോദരന്‍ ഉള്‍പ്പടെ മൂന്ന് പേർ അറസ്റ്റിൽ

Last Updated : Oct 14, 2023, 2:20 PM IST

ABOUT THE AUTHOR

...view details