കേരളം

kerala

ETV Bharat / state

കൊവിഡ്‌ നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിക്ക് പാമ്പു കടിയേറ്റു - kasargod

കുടുംബം ക്വാറന്‍റൈനിലായതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല.

കാസര്‍കോട്‌ കൊവിഡ്‌ നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിക്ക് പാമ്പു കടിയേറ്റു  കാസര്‍കോട്  ഹോം ക്വാറന്‍റൈന്‍  snake bites one and a half year old girl  kasargod  quarantine
കൊവിഡ്‌ നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിക്ക് പാമ്പു കടിയേറ്റു

By

Published : Jul 25, 2020, 3:39 PM IST

കാസര്‍കോട്‌: ബിഹാറില്‍ നിന്നെത്തി പാണത്തൂര്‍ വട്ടക്കയത്ത് ഹോം ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ ഒന്നര വയസുകാരിയായ മകള്‍ക്ക് പാമ്പ് കടിയേറ്റു. ബിഹാറില്‍ അധ്യാപകരായ ദമ്പതികള്‍ ഈ മാസം 16 നാണ് നാട്ടിലെത്തിയത്. കുടുംബം ക്വാറന്‍റൈനിലായതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കുഞ്ഞിന് കൊവിഡ്‌ സ്ഥിരീകരിച്ചതോടെ ഇയാളെ നിരീക്ഷണത്തിലാക്കി.

ABOUT THE AUTHOR

...view details