കാസര്‍കോട്: പാമ്പിന്‍റെ കടിയേറ്റ് പാമ്പുപിടിത്തക്കാരന്‍ മുഹമ്മദ് അരമങ്ങാന(48)ത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അരമങ്ങാനത്തെ അഷ്‌റഫിന്‍റെ വീട്ടില്‍ പാമ്പിനെ കണ്ടതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പാമ്പിനെ പിടിക്കാനെത്തിയതായിരുന്നു മുഹമ്മദ്. വിറക് വച്ചിരുന്ന ഭാഗത്ത് കണ്ടെത്തിയ പാമ്പിന്‍റെ വാലില്‍ പിടിക്കുന്നതിനിടെ പാമ്പ് മുഹമ്മദിന്‍റെ വയറില്‍ കടിക്കുകയായിരുന്നു.
പാമ്പ് കടിയേറ്റയാൾ ആശുപത്രിയില്‍ - കാസര്‍കോട് ജനറല്‍ ആശുപത്രി
കാസര്‍കോട് അരമങ്ങാനത്ത് പാമ്പിനെ പിടിക്കാനെത്തിയതായിരുന്നു മുഹമ്മദ്. പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്നും ആശങ്കപ്പെടാനില്ലെന്നും ഡോക്‌ടര്‍മാർ അറിയിച്ചു.
പാമ്പ് കടിയേറ്റയാൾ ആശുപത്രിയില്‍
അണലിയാണ് കടിച്ചത്. കടിച്ച അണലിയെ മുഹമ്മദ് പിടികൂടി ഭരണിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വീട്ടുകാരും പരിസരവാസികളും ചേർന്ന് മുഹമ്മദിനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയറിന് കടിയേറ്റതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്നും ആശങ്കപ്പെടാനില്ലെന്നും ഡോക്‌ടര്‍മാർ അറിയിച്ചു.