കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുളുനാട്ടിലെ പോരില്‍ ആവേശമായി ബിജെപി നേതാവ് സ്മൃതി ഇറാനിയും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കേന്ദ്രനേതാക്കള്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരും ആവേശത്തിലായി. ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ നേതാക്കളുടെ വരവ് നാടിളക്കിയുള്ള പ്രചാരണങ്ങള്‍ക്ക് കൊഴുപ്പു കൂട്ടി.
തുളുനാട്ടിൽ പ്രചാരണത്തിന് ആവേശമായി സ്മൃതി ഇറാനിയും ഡികെയും - സ്മൃതി ഇറാനി
മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കേന്ദ്രനേതാക്കള്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരും ആവേശത്തിലായി

രാവിലെ മഞ്ചേശ്വരത്തെത്തിയ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡികെ ശിവകുമാറിന് ഉജ്ജ്വല സ്വീകരണമാണ് അതിര്‍ത്തിയില്‍ പ്രവര്‍ത്തകര്‍ നല്‍കിയത്. ഉച്ചവരെ മഞ്ചേശ്വരം മണ്ഡലത്തിലാണ് അദ്ദേഹം ചിലവഴിച്ചത്. ആദ്യം റോഡ് ഷോ നടത്തുമെന്നറിയിച്ചിരുന്നെങ്കിലും ബൈക്ക് റാലിക്ക് വിലക്കുള്ളതിനാല്‍ ഒഴിവാക്കി. പിന്നീട് സ്ഥാനാര്‍ഥിക്കൊപ്പം വിവിധ പ്രദേശങ്ങള്‍ സന്ദർശിച്ചു. കാസര്‍കോട് മണ്ഡലത്തിലും അദ്ദേഹം പ്രചാരണത്തിനിറങ്ങിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
സ്മൃതി ഇറാനി കാസര്‍കോട് മണ്ഡലത്തിലെ ബദിയടുക്കയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങി. തുറന്ന വാഹനത്തിലാണ് സ്മൃതി ഇറാനിയെയും സ്ഥാനാര്‍ഥി കെ ശ്രീകാന്തും എത്തിയത്. ബാന്‍റ് വാദ്യങ്ങളുടെ അകമ്പടിയില്‍ പ്രവര്‍ത്തകരും അണി ചേര്‍ന്നു. തുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍റെ പ്രചാരണത്തിലും സ്മൃതി ഇറാനി പങ്കെടുത്തു.