കാസര്‍കോട്:ആറു വയസുകാരിക്ക് മദ്യ ലഹരിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദനം. ചിറ്റാരിക്കാല്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വെസ്‌റ്റ് എളേരി പറമ്പയിലാണ് സംഭവം.
ആറു വയസുകാരിക്ക് രക്ഷിതാക്കളുടെ ക്രൂരമര്‍ദനം - കാസർഗോഡ്
സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

ആറു വയസുകാരിക്ക് രക്ഷിതാക്കളുടെ ക്രൂരമര്‍ദനം
കുട്ടിയെ മര്‍ദിക്കുകയും മുഖത്ത് കാന്താരി തേച്ചതായുമാണ് പരാതി. അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ച് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ തമ്പി, ഉഷ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.