കാസര്‍കോട്:ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്ന് 2011-2022 കാലയളവില്‍ കാണാതായ ആറ് സ്‌ത്രീകളെയും ഒരു കുട്ടിയേയും ഇപ്പോഴും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. 2011ല്‍ കാണാതായ രേഷ്‌മ, 2012 മാർച്ചിൽ കാണാതായ അമ്പലത്തറയിലെ ബേബി, ആദൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ വനജ, ചന്തേരയിലെ സീനത്തും കുട്ടിയും, തമിഴ്നാട് സ്വദേശിയായ യുവതി, വിദ്യാനഗറില്‍ നിന്നും കാണാത 17 വയസുകാരി എന്നിവരാണ് ഈ പട്ടികയിലുള്ളത്.
2011 ജനുവരിയിലാണ് തായന്നൂരിലെ രേഷ്മ എന്ന യുവതിയെ കാസാര്‍കോട് നിന്നും കാണാതായത്. പതിനൊന്ന് വര്‍ഷത്തിനിപ്പുറവും രേഷ്‌മയ്‌ക്ക് എന്ത് സംഭവിച്ചു എന്ന കാര്യം അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ഇപ്പോഴും ഇതേകുറിച്ചുള്ള അന്വേഷണം ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വീട്ടുജോലിക്കാരിയായ ബേബി ഒരു ദിവസം ജോലിക്ക് പോയതിന് ശേഷം മടങ്ങിയെത്താതെ വരികയായിരുന്നു. കുട്ടിയോടൊപ്പം പിടിഎ മീറ്റിങ്ങിനായി പോയതായിരുന്നു സീനത്ത്. പിന്നീട് ഇരുവരെ കുറിച്ചും വിവരങ്ങളൊന്നും ലഭിച്ചില്ല. വീട്ടില്‍ നിന്ന പുറത്തേക്ക് പോകുന്നുവെന്ന് ഭര്‍ത്താവിനോട് പറഞ്ഞാണ് വനജ ഇറങ്ങിയത്. തുടര്‍ന്ന് കാണാതായ ഇവരെ കുറിച്ചും ഒരു വിവരും ലഭിച്ചിട്ടില്ല.