കാസർകോട്: പാലാരിവട്ടം കേസിൽ ഇബ്രാഹിം കുഞ്ഞിനെ ഇടനിലക്കാരനാക്കി ഇടതു വലതു മുന്നണികൾ രാഷ്‌ട്രീയ ബാന്ധവം തീർത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മഞ്ചേശ്വരത്ത് എത്തുമ്പോഴാണ് മുഖ്യമന്ത്രിക്ക് വിശ്വാസത്തെക്കുറിച്ച് പറയേണ്ടി വരുന്നത്.
മഞ്ചേശ്വരത്ത് ഇടതു- വലത് രാഷ്ട്രീയ ബന്ധമെന്ന് ശോഭ സുരേന്ദ്രൻ - ശോഭ സുരേന്ദ്രൻ വാർത്ത
ഇബ്രാഹിം കുഞ്ഞിനെ ജയിലിലടക്കാതിരിക്കാൻ ഉണ്ടാക്കിയ കരാറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ പുറത്തു വരുന്നതെന്ന് ശോഭ സുരേന്ദ്രൻ
മഞ്ചേശ്വരത്ത് ഇടതു വലതു മുന്നണികൾ രാഷ്ട്രീയ ബന്ധം തീർക്കുന്നു: ശോഭ സുരേന്ദ്രൻ
സ്ഥാനാർഥി വിശ്വാസിയാണെന്ന് പറയേണ്ടി വരുന്നത് അയ്യപ്പന്‍റെ അനുഗ്രഹം കൊണ്ടാണ്. ശബരിമല വിഷയത്തിൽ കേന്ദ്രം ഇടപെടുമെന്ന മന്ത്രി വി.മുരളീധരന്‍റെ പ്രസ്‌താവന എൻ.എസ്.എസ് നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെട്ട് കാണില്ലെന്നും വിശ്വാസികൾക്കൊപ്പം നിലനിൽക്കുന്ന ബി.ജെ.പിക്കൊപ്പം വിശ്വാസ സമൂഹമാകെ പിന്തുണയ്ക്കുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Last Updated : Oct 16, 2019, 1:08 AM IST