കേരളം

kerala

ETV Bharat / state

Shiyas Kareem Sexual Assualt Case: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; ജിം ട്രെയിനറായ യുവതിയുടെ പരാതിയില്‍ ഷിയാസ് കരീമിനെതിരെ കേസ്

Sexual Harassment complainant on Shiyas Kareem: വിവാഹബന്ധം വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽ വച്ചും മൂന്നാറിലെ റിസോർട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി

shiyas kareem  sexual assault case  gym trainer lady  complainant About Shiyas  വിവാഹ വാഗ്‌ദാനം നല്‍കി  ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചു  ഷിയാസ് കരീം  പീഡന പരാതി  shiyas bigboss  ഷിയാസ് ബിഗ്‌ബോസ്
Shiyas Kareem Sexual Assualt Case

By ETV Bharat Kerala Team

Published : Sep 16, 2023, 2:00 PM IST

കാസർകോട് :സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ (Shiyas Kareem) പീഡന പരാതിയിൽ (Sexual Assault Case on Shiyas Kareem) ചന്തേര പൊലീസ് കേസെടുത്തു. വിവാഹ വാഗ്‌ദാനം നൽകി ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ചെറുവത്തൂർ സ്വദേശിനിയായ 32കാരിയുടെ പരാതിയിലാണ് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേനായ ഷിയാസിനെതിരെ കേസ് എടുത്തത് (Shiyas Kareem Sexual Assualt Case).

സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പെരുമ്പാവൂർ സ്വദേശിയാണ് ഷിയാസ്. വിവാഹബന്ധം വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽ വച്ചും മൂന്നാറിലെ റിസോർട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് ഷിയാസ് വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്‌തതോടെയാണ് യുവതി പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ നടൻ അലൻസിയറിനെതിരെ പരാതി. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി (Complaint Against Actor Alencier).

റൂറൽ എസ്‌പി ഡി ശില്‍പയ്‌ക്കാണ് ഇവര്‍ പരാതി നൽകിയത്. സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് (State Film Academy Award) വേദിയിൽ വിവാദ പരാമർശം നടത്തിയതിനെക്കുറിച്ച് പ്രതികരണം തേടാൻ ചെന്നപ്പോഴായിരുന്നു അലൻസിയർ മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചത്.

അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം (Controversial Speech Of Alencier): സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണത്തിനിടെയാണ് നടന്‍ അലന്‍സിയറിന്‍റെ വിവാദ പരമാര്‍ശമുണ്ടായത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുടെ നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നും പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നുമായിരുന്നു അലന്‍സിയറുടെ വിവാദ പ്രസ്‌താവന. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് സ്വര്‍ണം പൂശിയ പുരസ്‌കാരം തരണമെന്നും 25,000 രൂപ മാത്രം നല്‍കി അപമാനിക്കരുതെന്നും അലന്‍സിയര്‍ വേദിയില്‍ പറഞ്ഞിരുന്നു. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്‍റെ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പ്രതികരിച്ചു.

എന്നാല്‍ പ്രസ്‌താവന ഏറെ ചര്‍ച്ചയാവുകയും സ്‌ത്രീവിരുദ്ധമാണെന്ന് കണ്ട് വിമര്‍ശനങ്ങള്‍ കടുക്കുകയും ചെയ്‌തെങ്കിലും താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അലന്‍സിയര്‍ പറഞ്ഞു. സ്‌ത്രീയ്‌ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അവകാശമുണ്ടെന്നും പൊതുവായി കൊടുക്കുന്ന പ്രതിമ എന്തിന് പെണ്‍ രൂപമാവുന്നതെന്നും അലന്‍സിയര്‍ ചോദ്യം ആവര്‍ത്തിച്ചു. താന്‍ സ്‌ത്രീയെ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാല്‍, പുരുഷന്മാരെയും ബഹുമാനിക്കേണ്ടതുണ്ട്. സംവരണം ലഭിക്കാത്ത വ്യക്തിയാണ് പുരുഷനെന്നും പുരുഷന് യാതൊരു നീതിയും സമൂഹത്തില്‍ ലഭിക്കുന്നില്ലെന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

പ്രസംഗത്തില്‍ തെറ്റില്ലെന്നും തിരുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. മറ്റുള്ളവര്‍ ഇത് സംബന്ധിച്ച് പറയാത്തതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും വലിയ വേദിയില്‍ അവസരം കിട്ടിയപ്പോള്‍ തനിക്ക് പറയാനുള്ളത് പറഞ്ഞുവെന്നും അദ്ദേഹം തന്‍റെ പ്രസ്‌താവനയെ ന്യായീകരിച്ചു.

ABOUT THE AUTHOR

...view details