കേരളം

kerala

ETV Bharat / state

സമൂഹത്തില്‍ മതേതര കൂട്ടായ്‌മകള്‍ ഇല്ലാതാകുന്നു: സാദിഖലി ശിഹാബ് തങ്ങള്‍ - മുസ്‌ലിം ലീഗ് പ്രസിഡന്‍റ് സാദിഖലി ശിഹാബ്

സമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ സംഘടന ശക്തിപ്പെടുത്തുകയാണ് സംസ്ഥാന പര്യടനത്തിന്‍റെ ലക്ഷ്യമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമൂഹത്തില്‍ മതേതര കൂട്ടായ്‌മകള്‍ ഇല്ലാതാകുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍  Sadiqali Shihab Thangal said that secular associations are disappearing in the society  മുസ്‌ലിം ലീഗ് പ്രസിഡന്‍റ് സാദിഖലി ശിഹാബ്  Sadiqali Shihab President of the Muslim League
സമൂഹത്തില്‍ മതേതര കൂട്ടായ്‌മകള്‍ ഇല്ലാതാകുന്നു: സാദിഖലി ശിഹാബ് തങ്ങള്‍

By

Published : Jun 2, 2022, 4:25 PM IST

കാസര്‍കോട്:സമൂഹത്തില്‍ മതേതര കൂട്ടായ്‌മകള്‍ ഇല്ലാതാകുന്നെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ കാസര്‍കോട് പറഞ്ഞു. തങ്ങള്‍ നയിക്കുന്ന സംസ്ഥാന പര്യടനത്തിന് തുടക്കമിട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിഭാഗങ്ങള്‍ക്കിടയിലെ ഐക്യമാണ് മുദ്രാവാക്യമെങ്കിലും താഴേത്തട്ടില്‍ സംഘടന സംവിധാനം ശക്തിപ്പെടുത്തുകയാണ് പര്യടനത്തിന്‍റെ പ്രധാന ലക്ഷ്യമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ മതേതര കൂട്ടായ്‌മകള്‍ ഇല്ലാതാകുന്നു

സാദിഖലി തങ്ങള്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പര്യടനം കൂടിയാണിത്. ഓരോ ജില്ലയിലെയും പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിനും പരമാവധി പ്രവര്‍ത്തകരെ അണിനിരത്തിയുള്ള കണ്‍വെന്‍ഷനുമാണ് പര്യടനത്തിന്‍റെ പ്രധാന ലക്ഷ്യം. പര്യടനത്തില്‍ ജില്ലയിലെ മത, സാംസ്കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജൂണ്‍ 23ന് കോഴിക്കോട് പര്യടനം സമാപിക്കും.

also read:വ്യാജ വീഡിയോ: അപ്‌ലോഡ് ചെയ്തയാള്‍ മുസ്‌ലിം ലീഗുകാരൻ തന്നെ - സി.പി.എം

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details