കേരളം

kerala

ETV Bharat / state

കാസർകോട് ഏഴ് കൊവിഡ് ബാധിതർ കൂടി - കാസർകോട് കൊവിഡ് ബാധിതർ

ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. പുതിയതായി രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശത്ത് നിന്നും എത്തിയവരാണ്

Kasargod Covid casec  covid 19 issue in kasargode  കാസർകോട് കൊവിഡ് ബാധിതർ  കൊവിഡ്‌ 19 കേരളം
കാസർകോട്

By

Published : Mar 29, 2020, 8:32 PM IST

കാസർകോട്: ജില്ലയിൽ ഏഴ് പേർക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 89 ആയി. നെല്ലിക്കുന്ന്, മൊഗ്രാൽ, ചെങ്കള, ചട്ടഞ്ചാൽ (രണ്ട് പേർ), മധൂർ (രണ്ട് പേർ) എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്.

സമൂഹ വ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടയിൽ രോഗ ബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസമാണ്. ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടേത് അടക്കം എല്ലാ രോഗബാധിതരുടെയും സമ്പർക്ക പട്ടികയിലെ ഭൂരിഭാഗം ആളുകളെയും കണ്ടെത്താൻ കഴിഞ്ഞു.

നിലവിൽ 89 രോഗികളിൽ 16 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. ജില്ലയിൽ ആകെ 7,050 പേർ നീരീക്ഷണത്തിലുണ്ട്. ഇതിൽ 6,923 പേർ വീടുകളിലും 127 പേർ ആശുപത്രികളിലുമാണ്. പുതിയതായി 10 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 650 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 376 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇനി 192 പേരുടെ ഫലമാണ് ലഭ്യമാകാനുള്ളത്.

ABOUT THE AUTHOR

...view details