കാസർകോട്:രണ്ട് ലക്ഷം രൂപയുടെപാൻമസാലയുമായി ചൗക്കി സ്വദേശി മഷൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ കടത്തുന്നതിനിടെയാണ് കാസർകോട്ട് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ പാൻമസാല പാക്കറ്റുകൾ പിടിച്ചെടുത്തത്.
കാസർകോട് വൻ പാൻമസാല വേട്ട - anmasala
രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്
കാസർകോട് വൻ പാൻമസാല വേട്ട
മംഗളൂരുവിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങളെന്ന് മഷൂദ് പൊലീസിന് മൊഴി നൽകി. ഉത്തരേന്ത്യൻ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പെരുമ്പാവൂരിലേക്ക് പാൻമസാലകൾ കടത്തുന്നത്. മംഗളൂരുവിൽ അഞ്ച് രൂപക്ക് കിട്ടുന്ന പാൻമസാല പെരുമ്പാവൂരിലെത്തിച്ചാൽ 50 രൂപക്കാണ് വിൽപ്പന നടത്തുന്നത്.
Last Updated : Jan 23, 2020, 3:30 PM IST