കേരളം

kerala

ETV Bharat / state

കാര്യങ്കോട് പുഴയില്‍ കാണാതായ യുവാവിനായുള്ള തിരച്ചില്‍ രണ്ടാം ദിവസം - കാര്യങ്കോട്‌ പുഴയില്‍ കാണാതായ യുവാവിനുള്ള തെരച്ചില്‍

സുഹൃത്തിനൊപ്പം കാര്യങ്കോട്‌ ചെറുപുഴയില്‍ നീന്താന്‍ ഇറങ്ങിയപ്പോഴാണ് യുവാവിനെ കാണാതായത്

കാര്യങ്കോട്‌ ചെറുപുഴ  കാര്യങ്കോട്‌ പുഴയില്‍ കാണാതായ യുവാവിനുള്ള തെരച്ചില്‍  karyangod cherupuzha man miss
കര്യങ്കോട് പുഴയില്‍ കാണാതായ യുവാവിനുള്ള തെരച്ചില്‍ രണ്ടാം ദിവസം

By

Published : May 16, 2022, 4:53 PM IST

കാസര്‍കോട് : കാര്യങ്കോട്‌ പുഴയില്‍ നീന്താനിറങ്ങി കാണാതായ യുവാവിനായുള്ള തിരച്ചില്‍ രണ്ടാം ദിവസവും പുരോഗമിക്കുന്നു. പെരിങ്ങോം കൊരങ്ങാട്ടെ പ്രദീപിനെയാണ് (40) കഴിഞ്ഞ ദിവസം കാണാതായത്. വെളിച്ചക്കുറവ് മൂലം ഞായറാഴ്‌ച നടത്തിയ തിരച്ചില്‍ നേരത്തേ നിര്‍ത്തിവച്ചിരുന്നു.

കഴിഞ്ഞ ദിവസം സുഹൃത്ത് ഷനിലിനൊപ്പം ചെറുപുഴയിലെത്തിയ പ്രദീപന്‍ ആവുള്ളാന്‍ കയത്തില്‍ ഇറങ്ങി നീന്തുന്നതിനിടെയാണ് മുങ്ങിപ്പോയത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. കരയിലുണ്ടായിരുന്ന ഷനില്‍ വിവരം നല്‍കിയ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും പ്രദീപിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കാര്യങ്കോട് പുഴയില്‍ കാണാതായ യുവാവിനായുള്ള തിരച്ചില്‍ രണ്ടാം ദിവസം

കാര്യങ്കോട് പുഴയുടെ ഏറ്റവും ആഴമുള്ള ഭാഗമാണ് ആവുള്ളാന്‍ കയം. ക്യാമറകളും, ഫൈബര്‍ബോട്ടുകളും സ്ഥലത്ത് എത്തിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ABOUT THE AUTHOR

...view details