ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു - bike showroom employee died
ഒടയംചാലിലെ ടിവിഎസ് ബൈക്ക് ഷോറൂം ജീവനക്കാരൻ അശ്വിന്‍ രാജ് ആണ് മരിച്ചത്.
കാസർകോട്: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ടിവിഎസ് ബൈക്ക് ഷോറൂം ജീവനക്കാരന്‍ മരിച്ചു. കാനത്തൂര്‍ തൈരയിലെ അരവിന്ദാക്ഷന്‍റെയും പുഷ്‌പയുടെയും മകന്‍ അശ്വിന്‍ രാജ് (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45 ഓടെ കൊവ്വല്‍പള്ളിയിൽ കെഎസ്‌ടിപി റോഡിലാണ് അപകടമുണ്ടായത്. നീലേശ്വരം പെരിയങ്ങാനം- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന നാരായണ കെ എല്‍ 601672 നമ്പര്‍ ബസാണ് ബൈക്കിലിടിച്ചത്. കാഞ്ഞങ്ങാട്ടെ ടിവിഎസ് ഷോറൂമിലേക്ക് സ്‌കൂട്ടറുമായി പോവുന്നതിനിടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ബസിനടിയില്‍പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ അശ്വിന്‍ മരണപ്പെട്ടു.