കാസർകോട്: ചാലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. ബെദിരയിലെ പാണക്കാട് തങ്ങള്‍ യുപി സ്‌കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (സെപ്റ്റംബര്‍ 29) വൈകിട്ട് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി മടങ്ങവേയാണ് അപകടമുണ്ടായത്.
കാസര്‍കോട് സ്‌കൂള്‍ ബസ് മറിഞ്ഞു ; പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് - ചാല
ഇന്ന് (സെപ്റ്റംബര്‍ 29) വൈകിട്ട് ചാലയില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്
കാസര്‍കോട് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍
ബസിലുണ്ടായിരുന്ന 10 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്‍റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
ബസിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.