കാസര്‍കോട് :പെരിയ ഇരട്ടകൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം. കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റിയും കുടുംബം നൽകിയ ഹർജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. സിബിഐ അന്വേഷണം വരേണ്ടത് മക്കൾക്ക് നീതിനടപ്പാക്കാൻ അനിവാര്യമെന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബം പ്രതികരിച്ചു.
പെരിയ കേസിലെ സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം - ശരത് ലാല്‍ കൊലപാതകം
കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
രാഷ്ട്രീയ സമ്മർദമാണ് ഉന്നതർക്കെതിരെ കേസെടുക്കുന്നതിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ ഇത്രയുംകാലം പോരാടിയത് നീതിക്കെതിരെയാണ്. സത്യത്തിന് വേണ്ടി നീതിപീഠം നിലകൊള്ളുന്നുവെന്നതിന്‍റെ തെളിവാണ് സുപ്രീം കോടതി വിധി. സർക്കാരാണ് ജനങ്ങള്‍ക്ക് സംരക്ഷണം നൽകേണ്ടത്. എന്നാൽ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരട്ട കൊലപാതകത്തിൽ സ്വീകരിച്ചത്. ഇതിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. മക്കളെ കൊലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിക്കും വിധി തിരിച്ചടിയാണെന്ന് ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു.