കാസര്‍കോട്:കാസര്‍കോട് ജില്ലാ കലക്‌ടറെ മാറ്റണമെന്നാവശ്യപ്പെട്ട് പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. ജില്ലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന കലക്‌ടറുടെ പ്രസ്‌താവനയാണ് സമരത്തിലേക്ക് നയിച്ചത്. കാസര്‍കോട് നിരവധി മനുഷ്യജീവനുകള്‍ ശാരീരിക മാനസിക വെല്ലുവിളികളോടെ പിറന്നു വീഴുമ്പോള്‍ അതിനെ പരിഹസിക്കുകയാണ് കലക്‌ടര്‍ ഡോ ഡി സജിത് ബാബു ചെയ്യുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു.
എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ജില്ലാ കലക്‌ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം - കാസര്‍കോട്
ജില്ലാ കലക്ടറെ മാറ്റുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരാനാണ് പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.

പീഡിത ജനകീയ മുന്നണിയുടെ സത്യാഗ്രഹ സമരം
എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ജില്ലാ കലക്‌ടറെ മാറ്റമമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം
നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നത്. സുപ്രീം കോടതി വിധി മുന്നിലുണ്ടായിട്ടും എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന കലക്‌ടറില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും സമരസമിതി പറഞ്ഞു. ജില്ലാ കലക്ടറെ മാറ്റുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ തുടരാനാണ് പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.
Last Updated : Jul 25, 2019, 10:03 PM IST