കാസർകോട്: കൈവെട്ട് പ്രസംഗത്തിനെതിരെ സമസ്‌ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ.
ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്. വാക്കുകള്‍ മാന്യമാവണം. ആളുകളെ വെറുപ്പിക്കുന്നതൂം തമ്മിലടിപ്പിക്കുന്നതും ആവരുതെന്നും തങ്ങൾ പറഞ്ഞു.
കൈവെട്ട് പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് സമസ്‌ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ - മുഹമ്മദ് ജിഫ്രി കോയ
Samastha President Jifri Muthukoya Thangal Speech: പറയുന്നതിന് നിയന്ത്രണം വേണം, ആരെയും തമ്മിലടിപ്പിക്കാനും വേദനിപ്പിക്കാനും വേണ്ടി ഒന്നും പറയുരുതെന്നും മുത്തുക്കോയ തങ്ങള്‍ .

Samastha President Jifri Muthukoya Thangal Speech Kasarkod
Published : Jan 14, 2024, 8:51 PM IST
കാസർകോട് മഞ്ചേശ്വരം പൈവളിഗെയിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ വിവാദമായ ‘കൈവെട്ട്’ പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി. 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാർഷികസമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനസമ്മേളനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്‍റെ വിവാദപരാമർശം.