കാസര്‍കോട്:ചെറുവത്തൂർ മട്ടലായിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മട്ടലായി ദേശീയ പാതയിൽ ശിവ ക്ഷേത്രത്തിനു സമീപം ഇന്ന് (ഒക്‌ടോബര്‍ 17) രാത്രി എട്ടര മണിയോടെ ആയിരുന്നു സംഭവം.
ചെറുവത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചെറുവത്തൂർ മട്ടലായി ദേശീയ പാതയിൽ ശിവ ക്ഷേത്രത്തിനു സമീപത്തായാണ് സംഭവം
ചെറുവത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഇറങ്ങിയോടിയ യാത്രക്കാർ രക്ഷപ്പെട്ടു
കാറിൽ തീ പടരുന്നത് കണ്ട് യാത്രക്കാർ വാഹനം നിർത്തി ഇറങ്ങി ഓടുകയായിരുന്നു. തൃക്കരിപ്പൂരിൽ നിന്നും അഗ്നിശമന സേന എത്തി തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു. തീപ്പിടിക്കാനുള്ള കാരണം പരിശോധിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു.