കേരളം

kerala

ETV Bharat / state

മികച്ച രക്തദാന സംഘടനക്കുള്ള പുരസ്‌കാരം രുധിര സേനക്ക് - കാസര്‍കോട് രുധിര സേന

ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ സംഘടിപ്പിക്കുക , ബോധവല്‍ക്കരണവും ക്യാമ്പുകളും സംഘടിപ്പിക്കുക എന്നിവ അടിസ്ഥാനമാക്കിയാണ് രുധിരസേനയെ തെരഞ്ഞെടുത്തത്

blood donors  Rudhira Sena award news  blood donating kerala news  കാസര്‍കോട് രുധിര സേന  രക്തദാന സംഘടന രുധിര സേന
രുധിര സേന

By

Published : Jan 14, 2020, 4:46 PM IST

കാസര്‍കോട്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച രക്തദാന സംഘടനക്കുള്ള 'കസാക്ക്' (കേരള സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി) പുരസ്‌കാരം രുധിര സേനക്ക്. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പുരസ്കാരം സമ്മാനിച്ചു. രുധിരസേന പ്രസിഡന്‍റ് രാജീവന്‍, സെക്രട്ടറി സുധി കൃഷ്ണന്‍ ആറാട്ടുകടവ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. അതാത് വര്‍ഷങ്ങളിലെ മികവു കണക്കാക്കി 'കസാക്ക്' ആണ് പുരസ്‌കാരം നല്‍കുന്നത്.

ഈ വര്‍ഷത്തെ മികച്ച രക്തദാന സംഘടനക്കുള്ള പുരസ്‌കാരം രുധിര സേനക്ക്

ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ സംഘടിപ്പിക്കുക, ബോധവല്‍ക്കരണവും ക്യാമ്പുകളും സംഘടിപ്പിക്കുക എന്നിവ ഉള്‍പ്പെടെ അടിസ്ഥാനമാക്കിയാണ് രുധിരസേനയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് രക്തദാനം എന്ന ആശയത്തില്‍ രുധിര സേന പിറവിയെടുത്തത്. മുഴുവന്‍ സമയവും സന്നദ്ധ രക്തദാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് സംഘടനയിലെ വളണ്ടിയര്‍മാര്‍. കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും വരെ രുധിര സേനയിലെ അംഗങ്ങളാണ്.

ABOUT THE AUTHOR

...view details