കേരളം

kerala

ETV Bharat / state

കാസര്‍കോട്ടെ കൊവിഡ് രോഗിയുടെ സഞ്ചാരപഥം ഉടന്‍ പുറത്തിറക്കും

ജനറല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് രണ്ട് സ്വകാര്യ ആശുപത്രികളിലും ഇയാള്‍ പോയതായും കണ്ടെത്തി.

കാസര്‍കോട് കൊവിഡ്‌  സഞ്ചാരപഥം തയാറാക്കുന്ന നടപടി പുരോഗമിക്കുന്നു  കാസര്‍കോട്  കൊവിഡ്‌ 19 രോഗം  മംഗലാപുരം വിമാനത്താവളം  route map of man who confirmed covid 19 is in process  route map
കാസര്‍കോട് കൊവിഡ്‌ സ്ഥിരീകരിച്ചയാളുടെ സഞ്ചാരപഥം തയാറാക്കുന്ന നടപടി പുരോഗമിക്കുന്നു

By

Published : Mar 17, 2020, 1:54 PM IST

കാസര്‍കോട്: ജില്ലയില്‍ കൊവിഡ്‌ 19 രോഗം സ്ഥിരീകരിച്ചയാളുടെ സഞ്ചാരപഥം തയാറാക്കുന്ന നടപടി പുരോഗിമിക്കുന്നു. മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയ രോഗി മൂന്ന് ബന്ധുക്കള്‍ക്കൊപ്പമാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീടാണ് ജനറല്‍ ആശുപത്രിയില്‍ പരിശോധനക്കായി പോകുന്നത്. ജന.ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് രണ്ട് സ്വകാര്യ ആശുപത്രികളിലും ഇയാള്‍ പോയതായും കണ്ടെത്തി.

കാസര്‍കോട് കൊവിഡ്‌ സ്ഥിരീകരിച്ചയാളുടെ സഞ്ചാരപഥം തയാറാക്കുന്ന നടപടി പുരോഗമിക്കുന്നു

ഒരു സ്വകാര്യ ആശുപത്രിയില്‍ രക്ത പരിശോധന നടത്തിയിരുന്നു. മറ്റൊരു ആശുപത്രിയിലെ കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇയാള്‍ വിമാനത്തിന്‍റെ പുറകിലെ സീറ്റിലിരുന്നാണ് യാത്ര ചെയ്‌തതെന്നും സഹയാത്രികരെ കണ്ടെത്തിയതായും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇയാള്‍ സഞ്ചരിച്ച വിമാനത്തില്‍ കര്‍ണാടക സ്വദേശികളും ഉണ്ടായിരുന്നു. ഇവരുടെ വിവരങ്ങള്‍ ദക്ഷിണ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details