കാസർകോട്:കാഞ്ഞങ്ങാട് രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച. അലാമിപള്ളി കാരാട്ടുവയലിലെ വെങ്കിട്ടരമണ ദേവസ്ഥാനത്തും തൊട്ടടുത്ത പന്നിക്കുളത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. ഭണ്ഡാരങ്ങള്‍ തകര്‍ത്ത് ഏകദേശം പതിനഞ്ചായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കാഞ്ഞങ്ങാട് രണ്ട് ക്ഷേത്രങ്ങളിൽ കവര്‍ച്ച - ഭണ്ഡാര മോക്ഷണംട
ഭണ്ഡാരങ്ങളിൽ നിന്ന് ഏകദേശം പതിനഞ്ചായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കാഞ്ഞങ്ങാട് രണ്ട് ക്ഷേത്രങ്ങളിൽ കവര്‍ച്ച
പൂജാരി രാവിലെ ആറ് മണിയോടെ എത്തി ക്ഷേത്രത്തിലെ പ്രധാന കവാടം തുറന്നപ്പോഴാണ് ഭണ്ഡാരങ്ങള്‍ കവര്‍ന്നത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെത്തുടർന്ന് ഹോസ്ദുര്‍ഗ് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഡിഷണല്‍ എസ് ഐ സി ബാലകൃഷ്ണന്‍ന്റെ നേതൃത്ത്വത്തില്‍ പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.
Last Updated : Nov 23, 2020, 3:13 PM IST