കേരളം

kerala

ETV Bharat / state

കാസര്‍കോട് അയ്യപ്പ ക്ഷേത്രത്തില്‍ കവര്‍ച്ച, മോഷണം പോയ പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി - news updates in kasargod

ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ പഞ്ചലോഹ വിഗ്രഹം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍

robbery temple  ക്ഷേത്രത്തില്‍ കവര്‍ച്ച  മോഷണം പോയ പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി  Robbery in Temple in manjeshwaram in kasargod  Robbery in Temple  മഞ്ചേശ്വരം ക്ഷേത്രത്തില്‍ മോഷണം  ക്ഷേത്രത്തില്‍ മോഷണം  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് ജില്ല വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ഹൊസങ്കടിയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച  മഞ്ചേശ്വരം  പഞ്ചലോഹ വിഗ്രഹം  latest news in kasargod  latest news in kerala  news updates in kasargod  latest news updates in kerala
കാസര്‍കോട് അയ്യപ്പ ക്ഷേത്രത്തില്‍ കവര്‍ച്ച, മോഷണം പോയ പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി

By

Published : Aug 20, 2022, 1:12 PM IST

കാസർകോട്:മഞ്ചേശ്വരം ഹൊസങ്കടിയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച. മോഷണം പോയ പഞ്ചലോഹ വിഗ്രഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മുഴുവന്‍ പണവും കവര്‍ന്നു.

ഹൊസങ്കടിയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച

ഇന്ന് (ഓഗസ്റ്റ് 20) പുലര്‍ച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. രാവിലെ ക്ഷേത്രത്തിലെ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. രണ്ട് ലക്ഷം രൂപ വിലമതിക്കുന്നതാണ് പഞ്ചലോഹ വിഗ്രഹം.

വിഗ്രഹം മോഷ്‌ടിച്ച ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ക്ഷേത്രത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

also read:കൊല്ലത്ത് ക്ഷേത്രത്തിൽ നിന്ന് ആമ വിളക്ക് മോഷ്‌ടിച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

ABOUT THE AUTHOR

...view details