കാസര്‍കോട്: റോഡ് സുരക്ഷക്കായി മോട്ടോര്‍ വാഹന വകുപ്പിനൊപ്പം കൈ കോര്‍ത്ത് കോളജ് വിദ്യാര്‍ഥികളും. ഉദുമ ഗവ കോളജിലെ എന്‍ എസ് എസ് യൂണിറ്റംഗങ്ങളാണ് പാതയോരങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്‌ചയെ തടസപ്പെടുത്തുന്ന കാടുകള്‍ വെട്ടിത്തെളിച്ച് മാതൃകയായത്. റോഡ് സുരക്ഷാ മാസാചരണത്തിന്‍റെ ഭാഗമായി ദേശീയ പാത 66ല്‍ പെരിയാട്ടടുക്കം പ്രദേശത്തെ വളവുകളിലാണ് കാടുകള്‍ വെട്ടിത്തെളിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങിയത്.
റോഡ് സുരക്ഷ; ദേശീയപാതയോരത്തെ കാട് വെട്ടിത്തെളിച്ച് വിദ്യാര്‍ഥികള്‍ - kasargod
ഉദുമ ഗവ കോളജിലെ എന്‍ എസ് എസ് യൂണിറ്റംഗങ്ങളായ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹന വകുപ്പിനൊപ്പം ചേര്‍ന്ന് ദേശീയ പാതയോരത്തെ കാടുകള്‍ വെട്ടിത്തെളിച്ച് മാതൃകയായി.
![റോഡ് സുരക്ഷ; ദേശീയപാതയോരത്തെ കാട് വെട്ടിത്തെളിച്ച് വിദ്യാര്‍ഥികള്‍ റോഡ് സുരക്ഷ റോഡ് സുരക്ഷാ മാസാചരണം മോട്ടോര്‍ വാഹന വകുപ്പിനൊപ്പം ചേര്‍ന്ന് വിദ്യാര്‍ഥികളും കാസര്‍കോട് കാസര്‍കോട് ജില്ലാ വാര്‍ത്തകള്‍ road safety road safety month motor vehicle department kasargod kasargod latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10395424-thumbnail-3x2-roadsafty.jpg)
ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി എം ജഴ്‌സന്‍ ഉദ്ഘാടനം ചെയ്‌തു. റോഡ് സുരക്ഷയുടെ പ്രാധ്യാനത്തെക്കുറിച്ചും അതില്‍ പുതുതലമുറയുടെ പങ്കിനെക്കുറിച്ചും ആര്‍ടിഒ എന്‍ എസ് എസ് വളണ്ടിയര്‍മാരോട് വിശദീകരിച്ചു. പരിപാടിയില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ കെ വിദ്യയും, അറുപതോളം വരുന്ന എന്‍ എസ് എസ് വളണ്ടിയര്‍മാരും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.