കാസർകോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാസർക്കോട്ട് തുടക്കമായി. ഡിഡിഇ കെ.വി പുഷ്പ പതാക ഉയര്‍ത്തി. സ്‌റ്റേജിതര മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡ് മേളത്തില്‍ തോമാപുരം സെന്‍റ് തോമസ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.
അരങ്ങുണര്‍ത്തി കുരുന്നുകൾ; റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം - school youth festival latest news
സ്‌റ്റേജിതര മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്.
അരങ്ങ് ഉണർത്തി കുരുന്നുകൾ; റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം
ഹൈസ്‌കൂള്‍ വിഭാഗം ടീമിന് യുപി സ്‌കൂള്‍ അധ്യാപകന്‍ ടി.എസ് ജോസും ഹയര്‍ സെക്കൻഡറി വിഭാഗത്തിന് പൂര്‍വവിദ്യാര്‍ഥി സെലക്‌ട് സെബാസ്റ്റ്യനുമാണ് പരിശീലനം നല്‍കിയത്. മുന്‍ കലോത്സവങ്ങളിലും സംസ്ഥാനതലത്തില്‍ ബാൻഡ് മേളത്തില്‍ തോമാപുരം ജേതാക്കളായിരുന്നു.