കാസർകോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ സുരക്ഷ മുൻകരുതലുകളുമായി റവന്യൂ അധികൃതർ. വെള്ളരിക്കുണ്ട് താലൂക്കിൽ നേരത്തേ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളായ ബളാൽ, മാലോം എന്നിവിടങ്ങളിൽ നിന്നും താമസക്കാരെ മാറ്റി പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാറകല്ല് വീഴുമെന്ന ഭീഷണിയുള്ളതിനാൽ കള്ളാർ വില്ലേജിലെ രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിന് സാധ്യത, കാസർകോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം - മുൻകരുതൽ നടപടിയുമായി റവന്യൂ അധികൃതർ
വെള്ളരിക്കുണ്ട് താലൂക്കില്‍ നേരത്തെ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
![മണ്ണിടിച്ചിലിന് സാധ്യത, കാസർകോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം Kasargod district take precautionary measures against landslides heavy rain Kasargod district കനത്ത മഴയിൽ മണ്ണിടിച്ചിലിന് സാധ്യത മുൻകരുതൽ നടപടിയുമായി റവന്യൂ അധികൃതർ കാസർകോട് ജില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8869948-747-8869948-1600592523364.jpg)
കനത്ത മഴയിൽ മണ്ണിടിച്ചിലിന് സാധ്യത, കാസർകോട് ജില്ലയിൽ മുൻകരുതൽ നടപടിയുമായി റവന്യൂ അധികൃതർ
മലയോര പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. കോട്ടഞ്ചേരി വനമേഖലയിൽ മഴ കുറവാണ്.