തളങ്കര തീരദേശത്തെ ഭൂമി കയ്യേറ്റത്തില്‍ റവന്യൂ വകുപ്പിന്‍റെ ഇടപെടല്‍, ഇടിവി ഭാരത് ഇംപാക്ട് - etv bharat impact
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച അഡീഷണല്‍ തഹസീല്‍ദാര്‍
ഇടിവി ഭാരത് ഇംപാക്ട്; തളങ്കര തീരദേശത്തെ ഭൂമി കയ്യേറത്തില്‍ റവന്യൂ ഇടപെടല്‍
കാസർകോട്: തളങ്കര തീരദേശ പൊലീസ് സ്‌റ്റേഷന് സമീപത്തെ പുഴയുടെ പുറമ്പോക്ക് ഭൂമി വ്യാപകമായി മണ്ണിട്ട് നികത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യു അധികൃതർ. അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിൽ കയ്യേറ്റ ഭൂമി റവന്യൂ സംഘം സന്ദർശിച്ചു. ഭൂമി നികത്തൽ സംബന്ധിച്ച് ഇ.ടി.വി നല്‍കിയ വാർത്തയെ തുടർന്നാണ് നടപടി.
Last Updated : Dec 16, 2019, 10:53 PM IST