കാസര്‍കോട് :വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ റിട്ടയേര്‍ഡ് അധ്യാപികയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൂരാംകുണ്ട് സ്വദേശി രവിയുടെ ഭാര്യ ലതയാണ് വീടിന് സമീപമുള്ള തോട്ടില്‍ ഒഴുക്കിൽപ്പെട്ടത്. ഇവര്‍ക്കായി വെള്ളരിക്കുണ്ട് പൊലീസും പെരിങ്ങോം ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിവരികയാണ്.
കാസർകോട് കൂരാംകുണ്ടിൽ റിട്ട.അധ്യാപികയെ ഒഴുക്കിൽപ്പെട്ട് കാണാതായി ; തിരച്ചിൽ തുടരുന്നു - കനത്ത മഴയില്‍ നാശനഷ്‌ടം
കൂരാംകുണ്ടിൽ റിട്ടയേര്‍ഡ് അധ്യാപിക ഒഴുക്കിൽപ്പെട്ടു ; കനത്ത മഴയില്‍ താലൂക്കില്‍ വന്‍ നാശനഷ്‌ടം
കാസർകോട് കൂരാംകുണ്ടിൽ റിട്ട. അധ്യാപിക ഒഴുക്കിൽ പെട്ടു; തിരച്ചിൽ തുടരുന്നു
വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്ന് (03-08-2022) പുലർച്ചെ മുതൽ കനത്ത മഴ പെയ്തിരുന്നുവെങ്കിലും നിലവില്‍ അല്‍പം ശമനമുണ്ട്. അതേസമയം, മരുതോം വനമേഖലയിൽ ഉരുൾപൊട്ടിയതോടെ പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞു. മിക്കയിടങ്ങളിലും ചെറു പാലങ്ങള്‍ വെള്ളത്തിനടിയിലാണ്.
ഞാണിക്കടവ് പാലം, കാര്യാട്ട് ചാൽ, മാലോം ടൗൺപാലം എന്നിവടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇതേത്തുടര്‍ന്ന് മലയോര ഹൈവേയിൽ മരുതോം ചുരം വഴിയുള്ള യാത്ര തടസപ്പെട്ടുന്നുണ്ട്.