കേരളം

kerala

ETV Bharat / state

വിവാദ ഉത്തരവ് തിരുത്തി;സഞ്ചാര നിയന്ത്രണമില്ലെന്ന് കാസര്‍കോട് കലക്ടര്‍ - ഡോ.ഡി.സജിത് ബാബു

നിയന്ത്രണം, ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്നും ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കലക്ടര്‍ ഡോ.ഡി.സജിത് ബാബു.

Covid  Restriction increased by Collector because of covid cases increases in Kasarkode District  Restriction increased by Collector  covid cases increases in Kasarkode District  Collector  covid cases  Kasarkode District  Restriction  കാസര്‍കോട് ജില്ലയില്‍ സ്ഥിതി ഗുരുതരം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം  കാസര്‍കോട് ജില്ലയില്‍ സ്ഥിതി ഗുരുതരം  നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം  കാസര്‍കോട്  ഗുരുതരം  ജില്ലാ ഭരണകൂടം  ഡോ.ഡി.സജിത് ബാബു  കളക്ടര്‍
കാസര്‍കോട് ജില്ലയില്‍ സ്ഥിതി ഗുരുതരം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

By

Published : Apr 19, 2021, 5:57 PM IST

കാസർകോട്: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചാല്‍ മതിയെന്ന ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ല ഭരണകൂടം. തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിരുത്തൽ. നിയന്ത്രണം ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്നും ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കലക്ടര്‍ ഡോ.ഡി.സജിത് ബാബു പിന്നീട് വിശദീകരിച്ചു.

കൊവിഡ്-19 രണ്ടാം തരംഗത്തിൽ കാസർകോട് വൈറസ് ബാധ അതിതീവ്രമാകുകയാണ്. ഏപ്രിൽ 13 മുതൽ 18 വരെ ജില്ലയിൽ നടത്തിയ ആർടിപിസിആർ ടെസ്റ്റുകളിൽ രോഗവ്യാപനത്തിന്‍റെ തീവ്രത വർധിച്ചതായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്. 14.9 ശതമാനമാണ് പോസിറ്റിവിറ്റി. ഇത് തുടർന്നാൽ രോഗികളെ ഉൾക്കൊള്ളാൻ ജില്ലയിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരുന്ന ഗുരുതര സാഹചര്യം വന്നുചേരും.

ജില്ല ഭരണകൂടം ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നതല്ല. എന്നാൽ ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘസമയം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം ചെയ്യുന്നവർ, പൊതുയോഗങ്ങൾ നടത്തുന്നവർ എന്നിവർക്ക് പരിശോധന ബാധകമാണ്. ഇത്തരം പരിശോധന നടത്തുമ്പോൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊലീസിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനങ്ങളോട് കൂടുതൽ അടുത്തിടപഴകുന്ന വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ടാക്‌സി തൊഴിലാളികൾ, സ്വകാര്യ- സർക്കാർ ബസുകളിലെ ജീവനക്കാർ എന്നിവർ 14 ദിവസം ഇടവിട്ട് സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കൊവിഡ് പരിശോധനക്ക് വിധേയരാകണം. 45 വയസ്സ് കഴിഞ്ഞ രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർ തൽക്കാലം ടെസ്റ്റ് ചെയ്യേണ്ടതില്ല. മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും അവർക്ക് നിലവിലെ പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്.

45 വയസ്സിന് താഴെ വാക്‌സിനേഷന്‍റെ ഭാഗമാകാത്തവരെ കൊവിഡ് മഹാമാരിയിൽ നിന്നും സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. പ്രത്യേകിച്ചും യുവാക്കളിലെ കൊവിഡ് മൂലമുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് അത്യന്താപേക്ഷിതമാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്നും ബന്ധപ്പെട്ടവർ മാറി നിൽക്കണം. രൂക്ഷമായ വ്യാപനം തടയുന്നതിന് നിർദേശങ്ങൾ കർശനമായി പാലിക്കണം. ഇതിന്‍റെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നതിന് ജില്ല പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

വാക്‌സിനേഷൻ നൽകുന്നതിന് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആരോഗ്യ വകുപ്പ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സൗജന്യമായി നൽകുന്ന കൊവിഡ് വാക്‌സിൻ മുഴുവൻ ആളുകളും സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ല തലത്തിൽ നടത്തിവരുന്നു. വാക്‌സിനേഷൻ സ്വീകരിച്ച 45 വയസ്സിന് മുകളിലുള്ള മുഴുവനാളുകളെയും കൊവിഡിന്‍റെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും കലക്ടര്‍ പറഞ്ഞു.

നിലവിൽ വാക്‌സിനേഷന്‍റെ ഭാഗമാകാത്ത കുട്ടികളടക്കം 45 വയസിന് താഴെയുള്ളവരെ സംരക്ഷിക്കുന്നതിന് കൂട്ട പരിശോധനകൾ നടത്തേണ്ടതുണ്ട്. കൂടുതൽ ജനസാന്ദ്രതയുള്ള മേഖലകളിലേക്ക് വരുന്നവർ ആർടിപിസിആർ ടെസ്റ്റിന് വിധേയമാകണം. കൂടിച്ചേരലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ വലിയ തോതിൽ രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനമെന്നും കലക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details