കാസർകോട്:മഹാരഥോത്സവം നടക്കുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ ഒരാഴ്‌ചത്തേക്ക് ഭക്തരുടെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ക്ഷേത്ര അധികൃതര്‍. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ ഭക്തരുടെ സന്ദർശനം ഒഴിവാക്കി - ഭക്‌തരുടെ സന്ദർശനം ഒഴിവാക്കി
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഒരാഴ്‌ചത്തേക്ക് ഭക്തരുടെ സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് ക്ഷേത്ര അധികൃതരുടെ നിര്‍ദേശം
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ ഭക്തരുടെ സന്ദർശനം ഒഴിവാക്കി
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ രഥോത്സവം ചൊവ്വാഴ്ചയാണ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്ന് പതിനായിരങ്ങളാണ് രഥോത്സവത്തിനായി ക്ഷേത്രത്തില്‍ എത്താറുള്ളത്. ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രോഗബാധ തടയുക എന്ന ഉദ്ദേശം മാത്രമാണ് തീരുമാനത്തിന് പിന്നിലെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരവിന്ദ് അയ്യപ്പ സുതഗുണ്ടി അറിയിച്ചു.
Last Updated : Mar 16, 2020, 2:15 PM IST