കാസര്‍കോട്:പൊട്ടിപ്പൊളിഞ്ഞ ദേശീയപാത നന്നാക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. നിവേദനങ്ങള്‍ നിരവധി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് പ്രത്യക്ഷ സമരം ആരംഭിച്ചത്. സമരത്തിന്‍റെ ഭാഗമായി ദേശീയപാത വഴി എത്തിയ മുഴുവന്‍ വാഹനങ്ങളും തടഞ്ഞു.
ദേശീയപാത തകർന്നു; പ്രതിഷേധവുമായി നാട്ടുകാര്‍ - latest malayalam varthakal
മഞ്ചേശ്വരം മണ്ഡലത്തിലെ മൊഗ്രാലിലാണ് വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചത്
![ദേശീയപാത തകർന്നു; പ്രതിഷേധവുമായി നാട്ടുകാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5000102-thumbnail-3x2-deshiya-patha.jpg)
രണ്ട് മാസം മുന്‍പ് അറ്റകുറ്റപ്പണി നടത്തിയ ദേശീയപാത വീണ്ടും പൊട്ടിപ്പൊളിഞ്ഞതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ മൊഗ്രാലിലാണ് വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നാട്ടുകാരും വാഹന ഉടമകളും പ്രതിഷേധ പ്രകടനവും നടത്തി. ദേശീയപാതയുടെ ശോചനീയാവസ്ഥ കാട്ടി ജില്ലാ കലക്ടറെ സമീപിച്ച ഘട്ടത്തില്‍ തീര്‍ത്തും അവഗണനയാണുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഇനിയും വൈകിയാല്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.