കേരളം

kerala

ETV Bharat / state

കൊവിഡ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ പിടികൂടി

ബുധനാഴ്‌ച രാത്രി എട്ട് മണിക്കാണ് ഇരുവരും രക്ഷപ്പെട്ടത്.

കൊവിഡ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ പിടികൂടി
കൊവിഡ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ പിടികൂടി

By

Published : Jun 3, 2020, 11:58 PM IST

Updated : Jun 4, 2020, 12:21 AM IST

കാസർകോട്: കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പട്ട റിമാൻഡ് പ്രതികളെ പിടികൂടി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുള്ളിക്കരയില്‍ നിന്നാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി അർഷാദിനെയും ധർമ്മടം സ്വദേശി സല്‍മാനെയും പിടികൂടിയത്.

പൂടംങ്കല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇവർ. ബുധനാഴ്‌ച രാത്രി എട്ട് മണിക്കാണ് ഇരുവരും ബൈക്കില്‍ കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തുന്നതിനിടെ കുമ്പളയില്‍ വച്ചാണ് അർഷാദും സല്‍മാനും പിടിയിലായത്.

കൊവിഡ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ പിടികൂടി
Last Updated : Jun 4, 2020, 12:21 AM IST

ABOUT THE AUTHOR

...view details