കാസര്‍കോട്:ജില്ലക്കിന്ന് ആശ്വാസ ദിനം. പുതുതായി ആർക്കും രോഗസ്ഥിരീകരണമില്ല. കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തിൽ തുടർച്ചയായ 34 ദിവസത്തിനിടെ ആദ്യമായാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. വീടുകളില്‍ 4807 പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 5193 പേരാണ് നീരിക്ഷണത്തിലുള്ളത്.
കാസര്‍കോടിന് ആശ്വാസ ദിനം: പുതിയ കേസുകളില്ല - കാസര്‍കോട്
കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തിൽ തുടർച്ചയായ 34 ദിവസത്തിനിടെ ആദ്യമായാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. വീടുകളില്‍ 4807 പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 5193 പേരാണ് നീരിക്ഷണത്തിലുള്ളത്.
കാസര്‍കോടിന് ആശ്വാസ ദിനം: പുതിയ കേസുകളില്ല
പുതിയതായി 504 പേരെ നീരിക്ഷണത്തിലാക്കി. പുതിയതായി 50 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 281 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 210 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീയാക്കി. ആശുപത്രിയിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി പുതിയതായി 38 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.