കാസര്‍കോട്: മഹാശിലാ സംസ്കാരത്തിന്‍റെ തെളിവുകളുമായി കാസര്‍കോട്ടെ ചെങ്കല്ലറകൾ. ചീമേനി പോത്താംകണ്ടത്താണ് 1500 വർഷത്തിലധികം പഴക്കമുള്ള നാല് ചെങ്കല്ലറകളുടെ നിർമിതിയുള്ളത്. പറമ്പിലെ പാറക്കൂട്ടങ്ങൾക്കിടയിലാണ് മനോഹരമായ പ്രവേശന കവാടങ്ങളോട് കൂടിയ ചെങ്കല്ലറകൾ കണ്ടെത്തിയത്. മൂന്നു തട്ടുകളായി കൊത്തിയെടുത്ത കവാടത്തിന് കൽപ്പാളി കൊണ്ടുള്ള വാതിലുമുണ്ട്. ചരിത്ര ഗവേഷകരായ നന്ദകുമാർ കോറോത്ത്, സി.പി രാജീവൻ എന്നിവരാണ് മഹാശിലാ സംസ്കാരത്തിന്‍റെ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയത്.
മഹാശിലാ സംസ്കാരത്തിന്‍റെ അടയാളമായി ചെങ്കല്ലറകൾ - മഹാശില സംസ്കാരം
ചരിത്ര ഗവേഷകരായ നന്ദകുമാർ കോറോത്ത്, സി.പി രാജീവൻ എന്നിവരാണ് ചീമേനി പോത്താംകണ്ടത്ത് 1500 വർഷത്തിലധികം പഴക്കമുള്ള നാല് ചെങ്കല്ലറകള്‍ കണ്ടെത്തിയത്.
![മഹാശിലാ സംസ്കാരത്തിന്‍റെ അടയാളമായി ചെങ്കല്ലറകൾ Red tombs as a symbol of old culture Red tombs symbol of old culture കാസര്‍കോട് വാര്‍ത്തകള്‍ മഹാശില സംസ്കാരം ചെങ്കല്ലറ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8289658-thumbnail-3x2-i.jpg)
മഹാശിലാ സംസ്കാരത്തിന്‍റെ അടയാളമായി ചെങ്കല്ലറകൾ
മഹാശിലാ സംസ്കാരത്തിന്‍റെ അടയാളമായി ചെങ്കല്ലറകൾ
മനോഹരമായി ചെത്തിയെടുത്ത ചെങ്കല്ലറയുടെ മുകൾഭാഗത്തായി ഒരടി വ്യാസത്തിൽ ദ്വാരവും അടച്ചു വെക്കാൻ വൃത്താകൃതിയിലുള്ള കല്ലുമുണ്ട്. പ്രാദേശികമായി മുനിയറ, കൽ പത്തായം, പാണ്ഡവ ഗുഹ തുടങ്ങിയ പേരുകളിലും ഈ നിർമിതികൾ അറിയപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇവ നിർമിച്ചിരുന്നത്. തുറക്കാതെ കിടക്കുന്ന ചെങ്കല്ലറകളുടെ കാര്യത്തില്‍ പുരാവസ്‌തു ഗവേഷണ വിഭാഗമാണ് തീരുമാനമെടുക്കേണ്ടത്. അവരുടെ പഠനങ്ങളിലൂടെ ചെങ്കല്ലറകളുടെ കൃത്യമായ കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരും.
Last Updated : Aug 4, 2020, 5:03 PM IST