കാസർകോട് :സിനിമാതാരമായ റിട്ട. ഡിവൈഎസ്‌പിക്ക് എതിരെ പീഡന ശ്രമത്തിന് കേസ്. മുൻ വിജിലൻസ് ഡിവൈഎസ്‌പി വി മധുസൂദനനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവതിയുടെ പരാതിയില്‍ സിനിമാതാരമായ മുന്‍ ഡിവൈഎസ്‌പിക്കെതിരെ കേസ് - പീഡന ശ്രമത്തിന് കേസ്
മുൻ വിജിലൻസ് ഡിവൈഎസ്‌പി വി മധുസൂദനനെതിരെയാണ് കേസ്. മദ്യം നല്‍കി ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും അടക്കം ചില സിനിമകളില്‍ മധുസൂദനന്‍ അഭിനയിച്ചിട്ടുണ്ട്
ഹോട്ടൽ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് യുവതി കാസർകോട് എത്തിയത്. പെരിയയിൽ ഇവർക്ക് താമസിക്കാൻ സൗകര്യവും ഒരുക്കിയിരുന്നു. അവിടെ വച്ച് മധുസൂദനൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തൃക്കരിപ്പൂർ സ്വദേശിയായ വി മധുസൂദനൻ തൊണ്ടിമുതലും ദൃക്‌സാക്ഷിയും അടക്കം ഏതാനും സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്.