കാസർകോട്:കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഉത്തരവാദിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം തരാനുള്ളത് തരാതെ മാറ്റിവയ്ക്കുന്നത് ശരിയല്ല. ടിഎൻ പ്രതാപൻ എംപി പറയുന്നതിന് മുന്‍പും പാർട്ടി നിലപാട് അതാണ്. നേരത്തെയും കേരളത്തിലെ എംപിമാർ പാർലമെന്‍റിൽ ഇത് ഉന്നയിച്ചിരുന്നു. ടിഎൻ പ്രതാപൻ പാർട്ടിയിൽ ചർച്ച ചെയ്തോ എന്ന് അറിയില്ലെന്നും ആദ്ദേഹം പറഞ്ഞു (Ramesh Chennithala Responds To TN Prathapans Notice Of Urgent Motion). യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലയിൽ ഗൃഹ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
നവകേരള സദസ് സമ്പൂര്‍ണ പരാജയം:നേരത്തെ കാസര്‍കോട് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ് സമ്പൂര്‍ണ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു ((Ramesh Chennithala About Navakerala Sadas)). സദസില്‍ ജനകീയ വിഷയങ്ങൾ ചർച്ചയാവുന്നില്ല. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം ഉണ്ടാകുന്നില്ല. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സർക്കാർ വേദിയിൽ ആരും രാഷ്ട്രീയം പറയാറില്ല. എന്നാൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നു. ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണം. നവകേരള സദസില്‍ ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും പങ്കെടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ തലത്തിലെ പരാജയത്തെ കുറിച്ച് പാർട്ടി പരിശോധിച്ച് നടപടി സ്വീകരിക്കും. പരാജയപ്പെട്ടെങ്കിലും വോട്ടിന്‍റെ കാര്യത്തിൽ കുറവ് ഉണ്ടായിട്ടില്ല.