കാസർകോട്:കാസര്‍കോട്ടേക്ക് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) വരാതിരിക്കാനായി മംഗ്ളൂര്‍ കേന്ദ്രീകരിച്ചുള്ള ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. രാഷ്ട്രീയക്കാരും കച്ചവടക്കാരും ഉള്‍പ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. കോഴിക്കോട് കിനാലൂരില്‍ തന്നെ എയിംസ് വേണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് എന്തിനാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.
കിനാലൂരിൽ ഭൂമി ഏറ്റെടുത്തു എന്നുള്ള പ്രചാരണം ശരിയല്ല. ഒരു നടപടി ക്രമവും ആരംഭിച്ചിട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തിൽ എവിടെ എയിംസ് സ്ഥാപിക്കണമെന്ന് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എംപി ആവശ്യപ്പെട്ടു.