കേരളം

kerala

ETV Bharat / state

സാമൂഹിക അകലം പാലിക്കാതെ രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപിയുടെ ഉപവാസ സമരം - കാസര്‍കോട്

വേദിയിൽ നേതാക്കളടക്കം സാമൂഹ്യ അകലം പാലിച്ചില്ല. അടുപ്പിച്ച് കസേരയിട്ടതിന് പിന്നാലെ പിറകിലും നേതാക്കളുടെ നിരയായിരുന്നു.

Covid  Rajmohan Unnithan  without social distance  social distance  സാമൂഹിക അകലം  രാജ്മോഹൻ ഉണ്ണിത്താൻ  ഉപവാസ സമരം  കാസര്‍കോട്  മുല്ലപ്പള്ളി രാമചന്ദ്രൻ
സാമൂഹിക അകലം പാലിക്കാതെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഉപവാസ സമരം

By

Published : Jun 17, 2020, 5:55 PM IST

കാസര്‍കോട്: സാമൂഹിക അകലം പാലിക്കാതെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഉപവാസ സമരം. മടങ്ങിവരുന്ന പ്രവാസികൾ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നടത്തിയ 12 മണിക്കൂർ ഉപവാസത്തിലാണ് നേതാക്കൾ കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയത്. വേദിയിൽ നേതാക്കളടക്കം സാമൂഹ്യ അകലം പാലിച്ചില്ല.

സാമൂഹിക അകലം പാലിക്കാതെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഉപവാസ സമരം

അടുപ്പിച്ച് കസേരയിട്ടതിന് പിന്നാലെ പിറകിലും നേതാക്കളുടെ നിരയായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുമ്പോള്‍ സമര പന്തൽ നിറഞ്ഞിരുന്നു. ഈ സമയം വേദിയിലുള്ള നേതാക്കള്‍ അശ്രദ്ധമായാണ് മുഖാവരണം ധരിച്ചത്. സാമൂഹിക അകലം, മാസ്ക് തുടങ്ങിയവ പൊതു ഇടങ്ങളിൽ കർശനമാക്കുമ്പോഴാണ് നേതാക്കളുടെ നിരുത്തരവാദിത്വപരമായ സമീപനം.

ABOUT THE AUTHOR

...view details