പൗരത്വ ദേദഗതി നിയമം; സുപ്രീംകോടതി വിധിവരെ കേന്ദ്രം കാത്തിരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി - കാസർകോട്
പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ജനാധിപത്യത്തിന് എതിരാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി
കാസര്‍കോട്: ഭരണഘടന വിരുദ്ധമായ പൗരത്വ ദേദഗതി നിയമത്തിൽ സുപ്രീംകോടതി വിധി വരും വരെ കേന്ദ്ര സർക്കാർ ഒരു തീരുമാനവും എടുക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇന്ത്യൻ പാർലമെന്‍റിലെ ബിജെപിയുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കിയ പൗരത്വ ബില്‍ ഇന്ത്യൻ ജനാധിപത്യത്തിന് എതിരാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.