കാസര്‍കോട്:കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് അഡ്വ. സികെ ശ്രീധരന്‍ പെരിയ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത വിഷയത്തില്‍, സ്‌ത്രീവിരുദ്ധ പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സികെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യമാണെന്നായിരുന്നു പരാമർശം. പിലാത്തോസും യൂദാസും ചേർന്നാൽ എന്താണോ അതാണ് സികെ ശ്രീധരനെന്നും ഈ വഞ്ചന ഒരിക്കലും നാട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'സികെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യം'; സ്‌ത്രീവിരുദ്ധ പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - രാജ്‌മോഹന്‍ ഉണ്ണിത്താന്‍
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ വക്കാലത്ത് കോണ്‍ഗ്രസ് വിട്ടതിനുപിന്നാലെ അഡ്വ. സികെ ശ്രീധരന്‍ ഏറ്റെടുത്തിരുന്നു. വിഷയത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ സ്‌ത്രീവിരുദ്ധ പരാമര്‍ശം
കേസിന്‍റെ എല്ലാ വിവരങ്ങളും സികെ ശ്രീധരന് കുടുംബം കൈമാറിയിട്ടുണ്ടായിരുന്നു. എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് കുടുംബം രേഖകള്‍ കൈമാറിയത്. കോൺഗ്രസ് നേതാവായിരുന്ന ശ്രീധരനെ അന്ന് അവിശ്വസിച്ചിരുന്നില്ല. എന്നാൽ, വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് കുടുംബത്തെ പിന്തിരിപ്പിച്ചു. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ സികെ ശ്രീധരൻ ചതിച്ചു. ശ്രീധരന് പണത്തിനോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം. പണത്തിനു വേണ്ടി സിപിഎമ്മുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.